0 Comments

സി.കെ. സുബൈറിനും പി.കെ.ഫിറോസിനും എതിരെ കത്തുവ -ഉന്നാവോ പീഡനത്തിന് ഇരയായവര്‍ക്ക് വേണ്ടി പിരിച്ച ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്ന് യൂത്ത് ലീഗില്‍ ആരോപണം. യൂത്ത് ലീഗിന്റെ ദേശീയ സമിതി അംഗമായ യൂസഫ് പടനിലത്തിന്റെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കത്തുവ -ഉന്നാവോ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏപ്രില്‍ 20ന് പളളികളില്‍ അടക്കം യൂത്ത് ലീഗ് പിരിവ് നടത്തിയിരുന്നു.

കോടിക്കണക്കിന് രൂപ പിരിച്ചെടുത്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു കണക്കുമില്ല. 15 ലക്ഷം രൂപ പി.കെ. ഫിറോസിന്റെ യാത്രയുടെ കടം തീര്‍ക്കാന്‍ തീര്‍ക്കാന്‍ ഉപയോഗിച്ചെന്നും സി.കെ. സുബൈര്‍ പല ഉത്തരേന്ത്യന്‍ യാത്രകള്‍ നടത്താന്‍ ഈ ഫണ്ട് ദുര്‍വിനിയോഗം ചെയ്തെന്നുമാണ് യൂസഫ് പടനിലം ആരോപിക്കുന്നത്. പി കെ കുഞ്ഞാലി കുട്ടിയുടെ മുന്നിൽ പ്രശ്നം അവതരിപ്പിച്ചിരുന്നു. ഇത് പരിഹരിക്കാം എന്ന് അറിയിച്ചിരുന്നു. പിന്നീട് ഇതിൽ നടപടി ഒന്നും കാണാത്തതിനാലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പറയുന്നത എന്നാണ് യുസഫ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *