0 Comments

നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി ചര്‍ച്ച നടത്തി. എ.ഐ.സി.സി അംഗം പി.വി.മോഹനന്‍, ടി.സിദ്ദീഖ്, കെ.പി.അനില്‍ കുമാര്‍ തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ പിന്തുണ തന്നെയാണ് മുഖ്യ ചര്‍ച്ചാ വിഷയമെന്ന്‌ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രാദേശിക വിഷയങ്ങളിൽ കൂടെ കോൺഗ്രസ് ശ്രദ്ധ കൊടുക്കണമെന്ന് അബൂബക്കര്‍ മുസ്ല്യാര്‍ നിര്‍ദേശിച്ചു. കോൺഗ്രിസിന്റെ പ്രവർത്തന ശൈലി മരണം എന്നും അദ്ദേഹം അറിയിച്ചു. ഉചിതമായ നടപടികള്‍ വേണമെന്നും എല്ലാവരുടേയും വിശ്വാസം ആര്‍ജിക്കാന്‍ കോണ്‍ഗ്രസിനാകണമെന്നും കാന്തുപരം എപി അബൂബക്കര്‍ മുസ്ല്യാര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *