0 Comments

പള്ളിപ്പടി സ്വദേശി കാരാക്കോട്ടിൽ മുഹമ്മദ്​ ഹാജിയെണ് മകൻ തലക്കടിച്ചു കൊന്നത്. 68 വയസാരുന്നു. വാക്കേറ്റത്തെ തുടർന്ന്​ ഇരുമ്പ്​ദണ്ഡ്​ ഉപയോഗിച്ച്​ മുഹമ്മദ്​ ഹാജിയുടെ തലക്കടിക്കുകയായിരുന്നു. ഉടൻതന്നെ മുഹമ്മദ്​ ഹാജിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അഫ്സൽ ഗൾഫിൽ നിന്ന് ഈ അടുത്താണ് എത്തിയത്. 25 വയസ് ആണ് മകന്. മുഹമ്മദ് അഫ്‌സലിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്. കുടുംബ വഴക്കാണ്​ കാരണമെന്നാണ്​ പ്രാഥമിക നിഗമനം. പൊലീസ്​ സ്​ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *