0 Comments

കൊറോണ കാരണം ഉള്ള ഇടവേളക്ക് ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കളിക്കളത്തിൽ ഇറങ്ങുന്നു. 11 മാസത്തെ ഇടവേളക്ക് ശേഷം ആണ് വീണ്ടും പരമ്പരക്ക് തയാറാവുന്നത്.ഞ്ച് ഏകദിനവും മൂന്നു ട്വന്റി20യും അടങ്ങുന്ന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിലെത്തുമെന്നാണ് ബിസിസിഐയുടെ അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.

‘വിശദാംശങ്ങൾ തയാറാക്കിയശേഷം പ്രഖ്യാപനം ഉടൻ വരും. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായി കാര്യങ്ങൾ
ഏകോപിപ്പിക്കുകയാണ്. തീയതി പിന്നീട് അറിയിക്കും.’– ബിസിസിഐ ഭാരവാഹി മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണാഫ്രിക്കൻ വനിതാ ടീം നിലവിൽ പാക്കിസ്ഥാനെതിരെ നാട്ടിൽ പരമ്പര കളിക്കുകയാണ്. ഫെബ്രുവരി 3ന് ഡർബനിലെ കിംങ്സ്മീഡിലാണ് അവസാനം ട്വന്റി20. കഴിഞ്ഞ വർഷം മാർച്ചിൽ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റശേഷം ഇന്ത്യയ്ക്ക് ഇതുവരെ ഒരു മത്സരം പോലും കളിക്കാനായിട്ടില്ല.

ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പരമ്പരയുടെ തീയതികളും വേദിയും പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!