0 Comments

രാജ്യത്ത് സാങ്കേതിക വിപ്ലവം കൊണ്ടുവന്നതിന് പ്രശംസനീയമായ പങ്കാളിത്തംവഹിച്ച ബിസിനസുകാരെ പ്രശംസിക്കുന്ന ഒന്നാംപേജിലെ റിപ്പോര്‍ട്ടില്‍നിന്നാണ് ഷാങ്ഹായ് സെക്യൂരിറ്റീസ് ന്യൂസ് ജാക്ക് മായെ ഒഴിവാക്കി. മൊബൈല്‍ യുഗത്തെ മാറ്റിയെഴുതിയവരുടെ പട്ടികയില്‍ പോണി മായുടെ പേര് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഹുവായ് ടെക്‌നോളജീസിന്റെ റെന്‍ ഷെങ്‌ഫെയ്, ഷവോമി കോര്‍പ്പറേഷന്റെ ലീ ജന്‍, ബിവൈഡിയുടെ വാങ് ചുവാന്‍ഫു എന്നിവരും പട്ടികയിലുണ്ടെന്ന് ബ്ലൂംബര്‍ഗ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഏറെക്കാലത്തെ അജ്ഞാതവാസത്തിനു ശേഷം ജാക് മാ ഈയിടെയാണ് ഗ്രാമീണ അധ്യാപകരുടെ ഓണ്‍ലൈന്‍ ചടങ്ങില്‍ പങ്കെടുത്തത്. ചൈനയിലെ സാമ്പത്തിക നിയന്ത്രണത്തെ പ്രസംഗത്തില്‍ വിമര്‍ശിച്ചതിനുപിന്നാലെയാണ് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 24മുതല്‍ അദ്ദേഹത്തെ കാണാതായത്. എന്നതിനെ പറ്റി ഇതുവരെ ഒന്നും അദ്ദേഹം പറഞ്ഞട്ടില്ല. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അദ്ദേഹം നിലവില്‍ കമ്പനിയുടെ ഉപദേഷ്ടാവാണ്.

Leave a Reply

Your email address will not be published. Required fields are marked *