0 Comments

രാജസ്ഥാൻ റോയൽസിനു വേണ്ടിയോ മുംബൈ ഇന്ത്യൻസിനു വേണ്ടിയും അസ്ഹറുദ്ദീനു ക്ഷണം ലഭിച്ചിട്ടുണ്ട്. കാസർകോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ ഐപിഎൽ പ്രവശനത്തിന്റെ പടിവാതിലിൽ ആണ്. രണ്ട് ടീമിൽ ഒരു ടീമിന് വേണ്ടി അസ്ഹറുദ്ധീൻ കളിക്കും.

മുഷ്താഖലി ക്രിക്കറ്റ് ടൂർണമെന്റിലെ മിന്നുന്ന പ്രകടനത്തിനു തൊട്ടുപിന്നാലെയായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിന് അസ്ഹറിനു ക്ഷണം ലഭിച്ചത്. മുംബൈയിൽ മുഖ്ത്താഖലി ക്രിക്കറ്റ് മത്സരം കഴിഞ്ഞ് ട്രയൽസുകൂടി പൂർത്തിയാക്കിയാണ് അസ്ഹർ നാട്ടിലേക്കു മടങ്ങിയത്. 13നാണ് ഐപിഎൽ താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്നാണ് ഇപ്പോഴത്തെ വിവരം. 18ന് ലേലം വിളി നടക്കും. ഇത്തവണ തീർച്ചയായും അസ്ഹർ ഐപിഎൽ കളിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികളും സുഹൃത്തുക്കളും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!