0 Comments

മുസ്‌‌ലിം ലീഗിനെതിരായ ആക്രമണം തുടരുമെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി. മുസ്ലിങ്ങളുടെ ആകെ അവകാശം ലീഗിനല്ലെന്നും മന്ത്രി എം.എം.മണി. തലശ്ശേരി, മറാട് കലാപകാലത്ത് മുണ്ടുമടക്കിക്കുത്തി മുസ്ലിങ്ങളുടെ സംരക്ഷണത്തിന് ഇറങ്ങിയത് സിപിഎമ്മുകാരാണെന്നും മന്ത്രി പറഞ്ഞു.
സിഎച്ച് അടക്കം ഒരുത്തരും അങ്ങോട്ട് വന്നിട്ടില്ല. മുസ്‌ലിംകളെ സംരക്ഷിക്കാന്‍ ഡല്‍ഹിക്ക് പോയ കുഞ്ഞാലിക്കുട്ടിക്ക് എന്ത് സംഭവിച്ചെന്നും മണി പ്രതികരിച്ചു.

മലപ്പുറം രൂപവത്കരിച്ചപ്പോള്‍ ഇ.എം.എസ് മറ്റൊരു പാകിസ്താന്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചവരാണ് സിപിഎമ്മിനെ വിമര്‍ശിക്കുന്നത്. ലീഗിനെതിരായ പരാമര്‍ശത്തിൽ എം. വിജയരാഘവനെ സിപിഎം തിരുത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *