0 Comments

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പോലെ തന്നെ നിയമ സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിനൊപ്പം തന്നെയായിരിക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടി എന്‍.വേണു.വടകരയില്‍ മാത്രം 20,000 കേഡര്‍ വോട്ടുകള്‍ ആര്‍.എം.പിക്കുണ്ട്. മാത്രമല്ല വിജയിക്കുമെന്ന സാഹചര്യമുണ്ടായാല്‍ സി.പി.എം വോട്ടുകളുടക്കം തങ്ങള്‍ക്ക്ലഭിക്കുമെന്നും എന്‍.വേണു പറഞ്ഞു.

താന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല വടകരയിൽ വിജയം പിടിച്ചെടുക്കാൻ തരത്തിലുള്ള സ്ഥാനാർത്ഥിയെ നിർത്തും എന്ന് അദ്ദേഹം പ്രതികരിച്ചു.എല്‍.ഡി.എഫിനെ പരാജയപ്പെടുത്തുക എന്നതാണ് പ്രഥമ ലക്ഷ്യം. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വടകരയ്ക്ക് പുറമെ ജില്ലയില്‍ കുറ്റ്യാടി, നാദാപുരം, കുന്ദമംഗലം മണ്ഡലങ്ങളിലെല്ലാം ആര്‍.എം.പിക്ക് കൃത്യമായ വോട്ടുകളുണ്ട്. നിര്‍ണായക ശക്തിയാവാന്‍ സാധിക്കുമെന്നും എന്‍.വേണു ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *