0 Comments

പുരസ്കാര വിതരണം നടത്തിയത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്അതുകൊണ്ട് തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യം ആണെന്ന് മന്ത്രി എ കെ ബാലൻ. ഓരോ പുരസ്കാരവും വിതരണം ചെയ്യുമ്പോഴും കൈ സാനിറ്റൈസ് ചെയ്യേണ്ടി വരും.അത് പ്രയോഗികമല്ലാത്തത് കൊണ്ടാണ് കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നത്. പുരസ്കാര ജേതാക്കളിൽ ആരും ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല.

വിമർശനം ഉന്നയിച്ച സുരേഷ് കുമാറിന് പ്രത്യേക രാഷ്ട്രീയമുണ്ട്. അതണ് ഇത്തരത്തിൽ വിവാദവുമായി അദ്ദേഹം വന്നത്. എന്നാൽ, പ്രതിപക്ഷ നേതാവ് വിവാദം ഏറ്റെടുത്തത് ശരിയായില്ലെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.പ്രതിപക്ഷ നേതാവിന്‍റെ യാത്രയും സ്വീകരണ യോഗങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചല്ല സംഘടിപ്പിക്കുന്നത്. ഓരോ യോഗവും റെഡ് സോണുകൾ സൃഷ്ടിക്കുമെന്നും മന്ത്രി ബാലൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!