0 Comments

കേന്ദ്രത്തിനെതിരേ സമരംചെയ്ത ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനുവരി 8 ,9 തീയതികളിൽ പൊതുപണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കു ശമ്പളം അനുവദിച്ച തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ ശക്തമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 2019 ജനുവരി എട്ട്, ഒമ്പത് തീയതികളിലാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കിയത്.

നയമായ കാരണമില്ലാതെ ജോലിക്ക് വരാത്തവർക്ക് ശമ്പളത്തിന് അർഹത ഇല്ലെന്നു ചൂണ്ടികാണിച്ചു ആലപ്പുഴ സസ്വദേശിയും മുൻ സർക്കാർ ജീവനക്കാരനുമാറുന്ന.ജി ബാലഗോപാൽ സമർപ്പിച്ച ഹർജിയിലാരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.ഈ ഹര്‍ജി പരിഗണിച്ച കോടതി ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പളം തിരിച്ചുപിടിക്കാന്‍ ഉത്തരവിടുകയായിരുന്നു. രണ്ടുമാസത്തിനകം ഈ തുക തിരിച്ചുപിടിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. സർക്കാർ ജീവനക്കാരുടെ ഹാജർ പരിചോദിച്ചു രണ്ടേ മാസത്തിനകം ഉത്തരവ് നടപ്പാക്കണം എന്ന് കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!