0 Comments

കാർഷിക നീയമാണ് പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാവണം ഇല്ലെങ്കിൽ ഉടനൊന്നും സമരം അവസാനിക്കില്ല എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. നിയമം പിന്‍വലിച്ചില്ലെങ്കില്‍ വീട്ടിലേക്ക് മടക്കമില്ല എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. പ്രക്ഷോഭം ഒക്ടോബറിന് മുമ്പ് അവസാനിക്കില്ല, രാകേഷ് ടികായത് പറഞ്ഞു.

കിടങ്ങുകള്‍ കുഴിക്കുന്നതും റോഡില്‍ ഇരുമ്പ് ആണികള്‍ പിടിപ്പിക്കുന്നതും മുളളുവേലി സ്ഥാപിക്കുന്നതും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലാതാക്കുന്നതും ബി.ജെ.പി ബി.ജെ.പി. -ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉപയോഗിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതും കര്‍ഷകര്‍ക്കെതിരായി സര്‍ക്കാരും അതിന്റെ പോലീസും ഭരണകൂടവും നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമാണ്. കര്‍ഷകര്‍ക്കെതിരായ പോലീസിന്റെയും ഭരണകൂടത്തിന്റെ പീഡനം എത്രയുംപെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ കേന്ദ്ര കേന്ദ്ര സര്‍ക്കാരുമായി ഒരു ഔപചാരിക ചര്‍ച്ചയ്ക്ക് തയ്യാറല്ല. സംയുക്ത കിസാൻ മോർച്ച പറഞ്ഞു.സമരംചെയ്യുന്ന കര്‍ഷകര്‍ക്കെതിരായ പോലീസിന്റെയും ഭരണകൂടത്തിന്റെയും പീഡനം അവസാനിപ്പിക്കുകയും തടവിലാക്കിയ കര്‍ഷകരെ മോചിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തില്ലെങ്കില്‍ സര്‍ക്കാരുമായി ഇനിയൊരു ഔപചാരിക ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *