0 Comments

ഇലക്ട്രോണിക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വൻ തട്ടിപ്പ് നടത്തിയ 17 പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. മസ്‌ക്കറ്റ് ഗവർണറേറ്റിലാണ് സംഭവം. ബാങ്ക് അധികൃതരെന്ന വ്യാജേന ഉപഭോക്താക്കളെ മൊബൈൽ ഫോണുകൾ വഴി ബന്ധപ്പെടുകയും, വിവരങ്ങൾ ചോർത്തുകയുമായിരുന്നു ഇവർ ചെയ്തത്.

നിരവധി വ്യക്തികളുടെ അക്കൗണ്ടുകളിൽ നിന്നും ഇവർ പണം തട്ടിയെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്‌റ്റുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.

പൊതു ജനങ്ങൾ യാതൊരു കാരണവശാലും തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, വ്യക്തി വിവരങ്ങളോ മൊബൈൽ ഫോണുകൾ വഴി അപരിചിതരുമായി പങ്ക് വെയ്ക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!