0 Comments

ആയൂര്‍:. കൊല്ലം കടയ്‌ക്കലില്‍ വയോധികനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊതിയാരുവിള ഇഞ്ചിമുക്ക്‌ വെള്ളച്ചാലില്‍ ചരുവിള വീട്ടില്‍ ഗോപാലനെ(70)യാണ്‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
ഗോപാലന്‍ ഒറ്റയ്‌ക്ക് താമസിച്ചു വരികയായിരുന്നു. ദിവസവും റബര്‍ വെട്ടാനായി എത്തുന്ന മകന്‍ വിളിക്കുമ്ബോഴാണ്‌ ഗോപാലന്‍ കിടക്കയില്‍ നിന്ന്‌ എഴുന്നേല്‍ക്കാറുള്ളത്‌.

എന്നാല്‍ ഇന്നലെ പുലര്‍ച്ചെ മകനെത്തിയപ്പോള്‍ കതക്‌ കുറ്റിയിടാത്ത നിലയിലായിരുന്നു. കതകു തുറന്നു നോക്കിയപ്പോള്‍ വിവസ്‌ത്രനായി കട്ടിലില്‍ മലര്‍ന്നു കിടക്കുന്നതായി കാണപ്പെട്ടു. രണ്ടു കാലുകളുടെ മുട്ടിലും കഴുത്തിലും മുറിവേറ്റു മരിച്ച നിലയിലായിരുന്നു.
കട്ടിലിനു നേരെ മുകളിലായി വീടിന്റെ മേല്‍ക്കൂരയില്‍ കൈലി കെട്ടിത്തൂക്കിയതായും കണ്ടു.
കഴുത്തിലുണ്ടായിരുന്ന ഒന്നര പവനോളം തൂക്കം വരുന്ന സ്വര്‍ണമാലയും വീട്ടിലുണ്ടായിരുന്ന വലിയ ടോര്‍ച്ചും കാണ്‍മാനില്ലായിരുന്നു.

കൊല്ലത്തു നിന്നു വിരലടയാള വിദഗ്‌ധരും സയന്റിഫിക്‌ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഏരൂര്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ് നടത്തി മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി. ഇതിനിടെ വൈകിട്ട്‌ നാലോടെ ഗോപാലന്റെ സ്വര്‍ണമാല കടയ്‌ക്കലിലെ ഒരു കടയില്‍ വില്‍ക്കാന്‍ ശ്രമിച്ച പൊതിയാരുവിള സ്വദേശി രമേശനെ പോലീസ്‌ പിടികൂടി.
കടക്കാരന്‍ സംശയം തോന്നി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പരിചയക്കാരനായ ഒരാള്‍ വില്‍ക്കാന്‍ ഏല്‍പിച്ചതാണെന്ന്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞു. ഇയാള്‍ക്കായി പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!