0 Comments

മാസ്റ്ററിലെ നായിക മാളവിക മോഹനനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നു . നടിയുടെ അഭിനയത്തെ വിമർശിച്ചാണ് കൂടുതലും ട്രോളുകൾ. തനിക്കെതിെര വന്ന രസകരമായ ട്രോളുകൾ പങ്കുവച്ച് നടി തന്നെ രംഗത്തെത്തി.

‘എന്റെ തന്നെ ട്രോളുകൾ കുറച്ച് താമസിച്ചാണ് കാണുവാൻ കഴിഞ്ഞത്. രസകരം തന്നെ. ഇതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കുറച്ച് ട്രോളുകള്‍ നിങ്ങൾക്കായും പങ്കുവയ്ക്കുന്നു.’–മാളവിക കുറിച്ചു.

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയിൽ പ്രധാനവേഷത്തിൽ നടി അഭിനയിച്ചിരുന്നു. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യാണ് മാളവികയുടെ പുതിയ പ്രോജക്ട്.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *