0 Comments

ലണ്ടന്‍: ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനുവേണ്ടി 319 കോടി (3.2 കോടി പൗണ്ട്) രൂപ സമാഹരിച്ച് കോവിഡ്കാലത്ത് ശ്രദ്ധനേടിയ ടോം മൂര്‍ അന്തരിച്ചു. കോവിഡ് ബാധയ്ക്ക് പിന്നാലെ ന്യൂമോണിയ കലശലായതിനെത്തുടന്ന് ചൊവ്വാഴ്ച രാവിലെയോടെ സെട്രല്‍ ഇംഗ്ലണ്ടിലെ ബെഡ്‌ഫോര്‍ട്ട് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ബ്രിട്ടണിലെ പൊതുജന ആരോഗ്യ സംരക്ഷണത്തില്‍ വലിയ പങ്കുവഹിക്കുന്ന എന്‍. എച്ച്.എസ്. കോവിഡ് വ്യാപന സമയത്ത് വലിയ പ്രതിസന്ധി നേരിട്ടതോടെയാണ് ടോം 99ാം വയസില്‍ പണം സമാഹരണത്തിനായി മുന്നിട്ടിറങ്ങിയത്. തന്റെ വീടിന് മുന്നിലുള്ള പൂന്തോട്ടത്തില്‍ 100 തവണ ചുറ്റി നടക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യം വെച്ചത്. വീടിനുള്ളില്‍ ചടഞ്ഞുകൂടി പുസ്തകവും വായിച്ചിരിക്കുന്നതിനേക്കാള്‍ നടത്തം മാറ്റം കൊണ്ടുവന്നേക്കുമെന്ന് ടോം കരുതി. അതിലൂടെ കുറച്ച് പണം എന്‍.എച്ച്.എസിന് വേണ്ടി സമാഹരിച്ച് നല്‍കാമെന്നും കണക്കുകൂട്ടി.

ഇതിനായി അദ്ദേഹം മകളുടെ സഹായത്തോടെ ഒരു അക്കൗണ്ടും ആരംഭിച്ചു. കൂടിപ്പോയാല്‍ ആയിരം യൂറോ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ടോമിനേയും ലോകത്തെയും ഞെട്ടിച്ചുകൊണ്ട് അക്കൗണ്ടിലെക്കൊഴുകിയെത്തിയത് 32.8 കോടി യൂറോയായിരുന്നു.രണ്ടാം ലോകയുദ്ധ വീരനായ ക്യാപ്റ്റന്‍ ടോം മൂറിന് ഇന്ത്യയുമായി ചെറിയൊരു ബന്ധമുണ്ട്. കോളനിവാഴ്ചക്കാലത്ത് ഇദ്ദേഹം ഇന്ത്യയിലേക്ക് അയക്കപ്പെട്ടു. 1942-43 വര്‍ഷത്തില്‍ ജാപ്പനീസ് സൈന്യത്തിനെതിരെ ഇദ്ദേഹം ആരക്കന്‍ മേഖലയില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. 2006 ല്‍ ഭാര്യയുടെ മരണത്തിനുപിന്നാലെ ക്യാന്‍സര്‍ബാധിതനായെങ്കിലും അതിനെയും അതിജീവിച്ച് അദ്ദേഹം ഒരുനൂറ്റാണ്ട് പിന്നിടുകയായിരുന്നു.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *