0 Comments

ഗാസിപ്പൂർ: സമരക്കാർക്ക് ഐക്യദാർഢ്യമർപ്പിക്കാനായി ഇന്ന് രാവിലെയാണ് എ എം ആരിഫും, സു. വെങ്കടേശനുമുൾപ്പെടുന്ന പ്രതിപക്ഷ എംപിമാർ ഗാസിപൂരിലെത്തിയത്.

എന്നാൽ കടത്തിവിടാനാകില്ലെന്നും അനുമതിയില്ലെന്നും പറഞ്ഞ് ജനപ്രതിനിധികളെ തടയുകയാണ് പോലീസ് ചെയ്തത്.

ബാരിക്കേഡിന് മുന്നിൽ എംപിമാർ പ്രതിഷേധം സംഘടിപ്പിക്കുകയും കേന്ദ്രസർക്കാരിൻ്റെ ഏകാധിപത്യ സമീപനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സമരം ചെയ്യുന്ന കർഷക സമരക്കാർക്ക് അഭിവാദ്യങ്ങളർപ്പിച്ച് മുദ്രാവാക്യം വിളിച്ചാണ് ആരിഫും, വെങ്കടേശനും മടങ്ങിയത്.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *