0 Comments

ദോഹ: ഖത്തറില്‍ വിദേശികളുടെ വാട്ടര്‍ സര്‍വീസ് നിരക്ക് ഇരുപത് ശതമാനത്തോളം വര്‍ധിപ്പിച്ചത് പ്രാബല്യത്തിലായി.

ഫെബ്രുവരി മുതല്‍ സാധാരണ വെള്ളത്തിന്റെ നിരക്കിനൊപ്പം മലിന ജലം ഒഴിവാക്കുന്നതുമായ ബന്ധപ്പെട്ട സേവനം കൂടി കൂട്ടിച്ചേര്‍ക്കുന്നതിനാലാണ് ബില്ലില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇതോടെ സാധാരണ വെള്ളത്തിന്റെ നിരക്കിനൊപ്പം സാനിറ്റൈസേഷന്‍ ഫീസായി 20 ശതമാനം തുക അധികം നല്‍കേണ്ടി വരും.

ജനുവരി മാസത്തെ ബില്ല് മുതലാണ് ഈ തുക ഈടാക്കി തുടങ്ങുകയെന്ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അറിയിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പായ അഷ്ഗാലും രാജ്യത്തെ ജല വൈദ്യുതി വിതരണ വിഭാഗമായ കഹ്‌റാമയും ‍ ചേര്‍ന്നാണ് ഈ സംയുക്ത തീരുമാനം എടുത്തിരിക്കുന്നത്.

സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അതോറിറ്റി നൽകുന്ന സേവനങ്ങൾക്ക് ഫീസ് നിശ്ചയിക്കുന്നതിന് 2019 ലെ മിനിസ്റ്റീരിയൽ റെസല്യൂഷൻ (നമ്പർ 211) പ്രകാരമാണ് അതോറിറ്റി തീരുമാനം എടുത്തത്.

അതേസമയം, സര്‍ക്കാര്‍ നല്‍കുന്ന അടിസ്ഥാന സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും ജല ഉപഭോഗം യുക്തിസഹമാക്കുന്നതിനും രാജ്യത്തെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുമായാണ് നിരക്ക് വര്‍ധനവ് നടപ്പാക്കുന്നതെന്ന് അഷ്ഗല്‍ ഡിസംബറില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

Author

vaishnavikylm@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!