0 Comments

ചണ്ഡീഗഡ്: പ്രായ പൂർത്തി ആയില്ലെങ്കിലും ഋതു മതി ആയ പതിനേഴുകാരിക്ക് തനിക്കിഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് ഹൈ കോടതിയുടെ വിധി. പഞ്ചാബ് -ഹരിയാന ഹൈക്കോടതിയുടേതാണ് വിവാദമായേക്കാവുന്ന വിധി. മുസ്‌ലിം വ്യക്തി നിയമം അനുസരിച്ച് വിവാഹം സാധുവാകുമെന്നു വിധിന്യായം പറയുന്നു. ഇതര ജാതിക്കാരനെ വിവാഹം കഴിച്ച സംഭവത്തിൽ യുവതിയുടെ ഗര്‍ഭം മാതാപിതാക്കള്‍ അലസിപ്പിച്ചിരുന്നു. ഈ കേസിലാണ്‌ വിധി
36കാരനായ യുവാവ് 17കാരിയെയാണ് വിവാഹം കഴിച്ചത്.

പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ വിവാഹം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള് കോടതിയെ സമീപിച്ചു . ഇതോടെ ഇരുവരും പൊലീസിൽ സംരക്ഷണം തേടിയിരുന്നു. ആർട്ടിക്കിൾ 21 പ്രകാരം ഇരുവരുടെയും ജീവന് സംരക്ഷണം നൽകുകയാണ് ചെയ്തതെന്ന് ജഡ്ജി പറഞ്ഞു. ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *