0 Comments

ഗൂഡല്ലൂർ

വെടിയേറ്റ കൊമ്പനെ ഒപ്പമുണ്ടായിരുന്ന രണ്ടു പിടിയാനകൾ വലയം ചെയ്തു കാട്ടിലേക്ക് കൊണ്ടുപോയി. ചേരങ്കോടിനടുത്ത് പുഞ്ചവയലിൽ കണ്ടെത്തിയ ആനയെ മയക്കു വെടിവച്ച് പിടികൂടാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്‌. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ ആയിരുന്നു സംഭവം

വെടിയേറ്റ ആനയ്ക്ക് രണ്ടാമത്തെ ഡോസ് മയക്കു മരുന്ന് നൽകാനുള്ള ശ്രമമാണ് വിജയത്തിലെത്താതെ പോയത് തുടർന്ന് വൈകിട്ടു വരെ വരെ ദൗത്യസംഘം ആനക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടില്ല. അതെ സമയം ഒരുമാസം മുൻപ് ഈ കൊമ്പനെ ചപ്പുതോട് വനത്തിൽ വച്ച് മയക്കു വെടി വച്ചിരുന്നു. എന്നാൽ ആന കോട്ടമല വനത്തിലേക്കു രക്ഷപ്പെട്ടു. ഇതിനു ശേഷം നിലമ്പൂർ മുണ്ടേരി വനത്തിലേക്കു മാറിയിരുന്നു. 10 ദിവസം മുന്‍പ് വീണ്ടും ചപ്പുതോടിലെത്തി.  രണ്ടാമത്തെ ഓപ്പറേഷനാണ് പരാജയപ്പെട്ടത്.

മയക്കു വെടിയേറ്റതിനാൽ വീണ്ടും ആന ഈ പ്രദേശത്ത് നിൽക്കാനുള്ള സാധ്യത കുറവാണെന്ന് കരുതുന്നു. കൊമ്പൻ മദപ്പാടിലുമാണ്.  മയക്കുവെടി വയ്ക്കാനുള്ള ശ്രമം വനം വകുപ്പ് തുടരും.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!