0 Comments

കോഴിക്കോട്:   നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്ന് നടൻ ധർമജൻ ബോൾഗാട്ടി.സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടപ്പെട്ട കക്ഷി കോൺഗ്രസാണ്. ഇഷ്ടപ്പെട്ട നേതാവ് കെ കരുണാകരനും. എന്നാൽ ലീഡർ പാർട്ടി വിട്ടപ്പോഴും ഞാൻ കോൺഗ്രസിനെ ഉപേക്ഷിച്ചില്ല. ലീഡർ തിരിച്ചുവരട്ടെ എന്ന് കരുതി.

രാഷ്ട്രീയത്തെ ഗൗരവത്തോടെ കാണുന്ന ആളാണ്. ചലച്ചിത്ര മേഖല ജീവിതോപാധിയാണ്. രണ്ടിനെയും മാറ്റി നിർത്താൻ പറ്റില്ല.

ബാലുശ്ശേരിയിൽ മത്സരിക്കുമെന്ന ഊഹാപോഹങ്ങൾക്കിടെ അവിടെ കൂടുതൽ സൗഹൃദങ്ങൾ ഉണ്ടെന്നു അദ്ദേഹം പറഞ്ഞു. അതു കൊണ്ടു തന്നെ ഇഷ്ടവുമുണ്ട്. പോരാടാനുള്ള മണ്ഡലത്തിൽ രംഗത്തിറങ്ങാനാണ് താത്പര്യമെന്നും ധർമജൻ ആവർത്തിച്ചു. കമ്മ്യൂണിസ്റ്റ് നേതാവ് ഇ കെ നായനാരെ ഇഷ്ടമാണെന്നും ധർമ്മജൻ പറഞ്ഞു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!