0 Comments

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന ഊഹാപോഹങ്ങൾ തള്ളി നടി പാർവതി തിരുവോത്ത്. മത്സരിക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ല.

‘വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത് ആണ്. അടിസ്ഥാന രഹിതവുമാണ്. മത്സരിക്കുന്നതിനെ കുറിച്ച് ആരോടും ഒന്നും പറഞ്ഞില്ല. ഒരു പാർട്ടിയും സമീപിച്ചിട്ടുമില്ല. ഇക്കാര്യത്തിൽ ഒരു തിരുത്തൽ ആവശ്യപ്പെടുന്നു’ – വാർത്തയുടെ ലിങ്ക് പങ്കുവച്ച് പാർവതി ട്വിറ്ററിൽ കുറിച്ചു.

നേരത്തെ പാർവതിയെ മത്സരിപ്പിക്കാൻ എൽ ഡി എഫിൽ നീക്കം നടക്കുന്നു എന്നായിരുന്നു റിപ്പോർട്ട്. പല കാര്യങ്ങളിലും മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാർവതിയെ മത്സരിപ്പിച്ചാൽ യുവതലമുറയുടെ പിന്തുണ കിട്ടുമെന്നും അഭിപ്രായമുണ്ടായിരുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!