0 Comments

തിരുവനന്തപുരം:
എൽ ഡി എഫിൽ സീറ്റുകളുടെ കാര്യത്തിൽ ഏകദേശ ധാരണ ഇന്നുണ്ടായേക്കും. സി.പി.എം – സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയാണ് വൈകീട്ട് നടക്കുന്നത്. വെച്ച് മാറേണ്ടതും വിട്ട് നല്‍കേണ്ടതുമായ സീറ്റുകള്‍ സംബന്ധിച്ച ഏകദേശ ധാരണ ഇതിൽ ഉരുത്തിരിയും.
.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്വതന്ത്രന്‍മാർ ഉള്‍പ്പെടെ 92 സീറ്റുകളില്‍ ആണ്‌ മത്സരിച്ചത്. സി.പി.ഐ 27 എണ്ണത്തിലും. ഇത്തവണ പുതിയ കക്ഷികളായി കേരള കോണ്‍ഗ്രസ് മാണി വിഭാഗവും എല്‍ജെഡിയും ഉണ്ട്. അതിനാൽ ഇരു പാര്‍ട്ടികളും സീറ്റുകൾ വിട്ടുകൊടുക്കേണ്ടി വരും.

കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും വിട്ട് നല്‍കാന്‍ സി.പി.ഐ തയ്യാറായേക്കും. പകരം പൂഞ്ഞാറും കണ്ണൂര്‍ സീറ്റുമാണ് ആവശ്യം. പറവൂറും പിറവവും അങ്ങോട്ടും ഇങ്ങോട്ടും മാറണമെന്നതും സിപിഐയുടെ മനസ്സിലുണ്ട്.

നാദാപുരവും ബാലുശ്ശേരിയും വെച്ച് മാറണമെന്ന ചര്‍ച്ചകള്‍ ഉണ്ടെങ്കിലും സി.പി.എമ്മിന് താത്പര്യമില്ലെന്നാണ് സൂചന. സീറ്റുകളുടെ കാര്യത്തിൽ അന്തിമ ധാരണയിലെത്താൻ ഇനിയും സമയം എടുക്കും.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!