0 Comments

തിരുവനന്തപുരം:
എൻസിപി എൽഡിഎഫ് വിടുമോ? തീരുമാനം നാളെ അറിയാം. കേരളത്തിന്‍റെ ചുമതലയുളള ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലുമായി സംസ്ഥാന നേതാക്കൾ നാളെ ചർച്ച തുടരും. അന്തിമ തീരുമാനം ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം ശരത് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും പാലയിൽ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ പ്രതികരിച്ചു. എന്നാൽ മുന്നണി മാറ്റം ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

ഇതോടെ പിളർപ്പിന്‍റെ സൂചനകൾ എൻസിപിയിൽ ശക്തമായി. ഇതിനിടെ എൽഡിഎഫ് വിടുന്നതിനെ കുറിച്ച് എൻസിപിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തിയിട്ടില്ലെന്നും അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ലെന്നുമായിരുന്നു എ കെ ശശീന്ദ്രന്‍റെ പ്രതികരണം.

എന്നാല്‍ മാണി സി കാപ്പൻ കോണ്‍ഗ്രസ്സിലേക്ക് വന്നാല്‍ കൈപ്പത്തി ചിഹ്നം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കാപ്പനെ ഐശ്വര്യ കേരളയാത്രയിലേക്കും മുല്ലപ്പള്ളി ക്ഷണിച്ചു.

 

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!