0 Comments

കൊച്ചി:
നടി സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. പണാപഹരണം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബർ ആണ് രണ്ടാം പ്രതി. മാനേജർ സണ്ണി രജനി മൂന്നാം പ്രതി.

കൊച്ചിയിലെ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. പെരുമ്പാവൂർ സ്വദേശി ഷിയാസ് ആണ് പരാതി നൽകിയിരുന്നത്. എന്നാല്‍ സംഘാടകരുടെ പിഴവ് മൂലമാണ് പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് സണ്ണി ലിയോൺ പറഞ്ഞിരുന്നു.

കേസില്‍ സണ്ണി ലിയോണിന്‍റെ അറസ്റ്റ് ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞെങ്കിലും വീണ്ടും ചോദ്യം ചെയ്യാമെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!