0 Comments

മാനന്തവാടി: കടുവയെ നേരിട്ട് ജീവൻ തിരിച്ചു പിടിച്ച സന്തോഷത്തിലാണ് വയനാട്ടിലെ രണ്ടു പേർ. പൊലീസ് സ്‌റ്റേഷന് സമീപത്ത് താമസിക്കുന്ന ആശാരിപ്പറമ്പിൽ സാലിദയും സഹോദരിയുടെ മകൻ മൃദുനുമാണ്  ധൈര്യത്തോടെ കടുവയെ നേരിട്ടത്.  പക്ഷെ ഇക്കാര്യം പറയാൻ ഇപ്പോഴും ഇവർക്കാവുന്നില്ല.

ചൊവ്വാഴ്ച രാത്രി പുറത്തു നിന്ന് അസാധാരണ ശബ്ദം കേട്ട് ഇറങ്ങി നോക്കിയെങ്കിലും പ്രത്യേകമായി ഒന്നും കാണാത്തതിനാൽ ഇരുവരും വീട്ടിൽ കയറി അരമണിക്കൂർ കഴിഞ്ഞപ്പോഴാണു കുറ്റിയിട്ട വാതിൽ തുറന്നു അകത്തേക്കു കടക്കാൻ ശ്രമിക്കുന്ന കടുവയെ കണ്ടത്.

തുടർന്ന് പേടിച്ച മൃദുൻ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ചു കടുവയെ എറിഞ്ഞു. പഴയ പ്ലൈവുഡിന്റെ വാതിലിന്റെ കൊളുത്ത് ഇതിനകം തകർന്നിരുന്നു. വാതിൽ തള്ളിപ്പിടിച്ച ഇരുവരും പ്രതിരോധിച്ചു. ഇത് തുടർന്നതോടെ കടുവ പിന്തിരിയുകയായിരുന്നു. വാതിലിന്റെ മുൻഭാഗവും താഴും തകർന്നിട്ടുണ്ട്.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *