0 Comments

കോവിഡ് ബാധിതരാണെന്നറിഞ്ഞിട്ടും മനഃപൂർവം കറങ്ങിനടന്ന യുവാക്കളെ ഗൾഫിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായതിനെ തുടർന്ന് അബൂദബി പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റിനു ഉത്തരവിടുകയായിരുന്നു.

മറ്റുള്ളവരുടെ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിച്ചതും കോവിഡ് പ്രതിരോധ നടപടികൾ ലംഘിച്ചതുമാണ് പ്രതികൾക്കെതിരെയുള്ള കുറ്റമെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. സാമൂഹിക മാധ്യമത്തിലൂടെ പങ്കിട്ട വീഡിയോ ക്ലിപ്പിൽ പ്രതികളിലൊരാൾ കോവിഡ് പോസിറ്റീവ്  ഫലം  ഉയർത്തിക്കാണിക്കുന്നുണ്ട്.  അലഞ്ഞുതിരിയുന്നതിന്‍റെ വീഡിയോ രണ്ടാം പ്രതി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയായിരുന്നു.

കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നവർ സമ്പർക്ക വിലക്ക് കർശനമായി പാലിക്കണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!