0 Comments

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാർ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ വീണ്ടും മത്സരിച്ചേക്കും. ഇതിന്റെ സൂചന നൽകി അദ്ദേഹം പ്രവർത്തനങ്ങൾ സജീവമാക്കി . മണ്ഡലത്തിലെ തീരദേ മേഖലയെ സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ സത്യാഗ്രഹ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആണ് ഉത്ഘാടനം ചെയ്തത്.

ശംഖുമുഖം ബീച്ചും റോഡും സംരക്ഷിക്കണമെന്നായിരുന്നു സമരത്തിന്‍റെ ആവശ്യമെങ്കിലും താൻ നടത്തിയ വികസന പ്രവർത്തനങ്ങളെ വിശദീകരിക്കാനും നടക്കാതെ പോയ വികസന പദ്ധതികളുടെ ഉത്തരവാദി താനല്ലെന്ന് ജനങ്ങളെ അറിയിക്കാനുമുള്ള വേദിയായി ഇതിനെ മാറ്റി. സമരം ഉത്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടി സർക്കാരിനെ കടന്നാക്രമിക്കുകയും ചെയ്തു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!