0 Comments

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ സിറ്റിയിൽ കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയ നവജാത ശിശു മരിച്ച നിലയില്‍. മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കിയാണ് ഉറങ്ങിക്കിടന്ന ഇരട്ടകുട്ടികളിലൊരാളെ കൈക്കലാക്കിയത്.
മേല്‍ക്കൂരയില്‍ കുരങ്ങന്മാരെ കണ്ട കുഞ്ഞിന്റെ അമ്മ ഭുവനേശ്വരി നിലവിളിച്ചു. പിന്നീടാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതായി മനസിലായത്. അയല്‍വാസികള്‍ മേല്‍ക്കൂരയില്‍ പരിശോധിച്ചപ്പോൾ ഒരു കുട്ടിയെ ലഭിച്ചു. രണ്ടാമത്തെ കുട്ടിയെ വീടിന് സമീപത്ത് ജലാശയത്തില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മെഡിക്കല്‍ സംഘം കുട്ടിയെ പരിശോധിച്ചു. കുട്ടികളുടെ പിതാവ് രാജ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സംഭവം നാട്ടുകാരിൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *