0 Comments

വൈരുദ്ധ്യാത്മക ഭൗതിക വാദത്തില്‍ എം. വി ഗോവിന്ദന്‍റെ പ്രസ്താവന തെറ്റാണെന്ന് ബെര്‍ലിന്‍ കുഞ്ഞനന്തൻ. താനാണ് ഇത് പറഞ്ഞതെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കുമായിരുന്നു. ആത്മീയ വാദത്തിലേക്ക് കമ്മ്യൂണിസ്റ്റുകൾ വഴുതി പോകരുത്. ലോകം ഉള്ളടത്തോളം കാലം വൈരുദ്ധ്യാത്മക ഭൗതിക വാദത്തിനു പ്രസക്തി ഉണ്ട്. കമ്മ്യൂണിസ്റ്റുകൾ ശബരിമലയെ കുറിച്ച് ചർച്ച നടത്തുന്നത് അനാവശ്യമാണ്. വിയോജിപ്പ് അറിയിക്കാൻ എം വി ഗോവിന്ദനെ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും ബെർലിൻ പറഞ്ഞു.

അതേസമയം പിണറായി വിജയനെ നേരിട്ട് കണ്ട് മാപ്പ് പറയാന്‍ കാത്തിരുന്ന ബെര്‍ലിന് അതിനു സാധിച്ചില്ല. ഇന്നലെ രാത്രി വൈകുവോളം ബെര്‍ലിന്‍ പിണറായിയെ കാത്തിരുന്നു. രാവിലെ മുഖ്യമന്ത്രിയുടെ പെരളശേരിയിലെ ആദ്യ പരിപാടി മുതല്‍ രാത്രി കാസര്‍കോട് നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചു പോകും വരെ ബെര്‍ലിന്‍ കാത്തു. എന്നാൽ പിണറായിഎത്തിയില്ല.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *