0 Comments

ചെന്നൈ: ചെന്നൈ ടെസ്റ്റ് ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് വന്‍ പ്രതിസന്ധിയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ ആയ 329 നു എതിരേ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 39 എന്ന നിലയിലാണ്. ആദ്യ ടെസ്റ്റിലെ ഹീറോ ജോ റൂട്ട് ഉള്‍പ്പെടെയുള്ള മുന്‍ നിരയുടെ വിക്കറ്റുകളാണ്‌ നഷ്ടമായത്. ഇന്ത്യക്കായി രവിചന്ദ്ര അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ റേര്‍റി ബേര്‍ണ്‍സിനെ ഇശാന്ത് ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുരുക്കിയിരുന്നു. തുടർന്ന് അശ്വിന്‍ പന്തെടുത്തതോടെ വിക്കറ്റും വീണു തുടങ്ങി. റൂട്ടിനെ(6) അക്‌സര്‍ പട്ടേല്‍ ആണ് അശ്വിന്റെ കൈകളിലെത്തിച്ചത്.

നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 329 റൺസിന് അവസാനിച്ചിരുന്നു. ആറു വിക്കറ്റിന് 300 എന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് 29 റൺസെടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. പന്ത് അർധ സെഞ്ച്വറി നേടി.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *