0 Comments

നടി കങ്കണ റണാവത്തിന്റെ ചിത്രത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂട്ടിങ് ലൊക്കേഷന് മുന്നില്‍ പ്രതിഷേധിച്ചു. കര്‍ഷക പ്രക്ഷോഭത്തില്‍ നടിയുടെ പ്രസ്താവനകളില്‍ പ്രതിഷേധിച്ചാണ് പുതിയ ചിത്രമായ ധാക്കഡിന്റെ ചിത്രീകരണത്തിനായി മധ്യപ്രദേശിൽ എത്തിയപ്പോൾ പ്രതിഷേധിച്ചത് . സമരം ചെയ്യുന്ന പ്രവർത്തകരുടെ വീഡിയോ കങ്കണ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

”പ്രവര്‍ത്തകര്‍ ഷൂട്ടിങ് ലൊക്കേഷന് വെളിയിൽ പ്രതിഷേധിക്കുന്നുണ്ട്. പൊലീസ് അവരെ മാറ്റിയെങ്കിലും കാര്‍ മാറ്റി മറ്റൊരു വഴിയിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വന്നു. നിലപാടുള്ള സ്ത്രീയുടെ അവസ്ഥയാണിത്” കങ്കണ ട്വീറ്റ് ചെയ്തു.

കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികള്‍ ആണെന്നായിരുന്നു കങ്കണയുടെ വാക്കുകൾ. ഇത് വിവാദമായിരുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *