0 Comments

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ. തെരഞ്ഞെടുപ്പിന് വേഗത്തില്‍ സജ്ജമാകാന്‍ എസ്.പിമാരോടും, കളക്ടര്‍മാരോടും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കളക്ടര്‍മാരുമായും ,എസ്.പിമാരുമായും നടത്തിയ ചര്‍ച്ചയിലാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിശദീകരിച്ചത്. കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംസ്ഥാന പൊലീസ് മേധാവിയുമായും ചീഫ് സെക്രട്ടറിയുമായും കമ്മീഷന്‍ ഇന്ന് ചര്‍ച്ച നടത്തും.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വൈകിട്ട് മാധ്യമങ്ങളെ കാണും.

നേരത്തെ ഏപ്രില്‍ രണ്ടാം വാരത്തിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്‍.ഡി.എഫും യു.ഡി.എഫും ആവശ്യപ്പെട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് മേയില്‍ മതിയെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെമുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അടങ്ങുന്ന സംഘം ദില്ലിക്ക് മടങ്ങും.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *