0 Comments

ജോസ് കെ മാണിയെ ഉന്നമിട്ട് മാണി സി കാപ്പന്റെ മാന്‍ഡ്രേക്ക് കഥ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര പാലായില്‍ എത്തിയപ്പോഴായിരുന്നു കാപ്പന്റെ ജോസിനിട്ടുള്ള കൊട്ട്.   ‘എനിക്ക് ഒന്നേ സഖാവ് പിണറായി വിജയനോട് പറയാനുള്ളൂ, താങ്കള്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയൊന്ന് കാണണം, അതിലൊരു പാഴ്‌സല് വരുവാ, എന്നെപ്പോലെ ഒരു മൊട്ടത്തല. അത് വലിയ കാര്യമായി ഷോകേസില്‍ കൊണ്ടുവെച്ചു, അന്ന് തുടങ്ങീ ആ കുടുംബത്തിന്റെ കഷ്ടകാലം. യുഡിഎഫ് നേതാക്കള്‍ ആ ജൂനിയര്‍ മാന്‍ഡ്രേക്ക് ജോസ് കെ മാണിയെ സന്തോഷത്തോടെ എല്‍ഡിഎഫിന് കൊടുത്തു അവിടെ തുടങ്ങി എല്‍ഡിഎഫിന്റെ ഗതികേട്” കാപ്പൻ പറഞ്ഞു.
പാലാ വത്തിക്കാനാണെങ്കില്‍ പോപ്പ് വേറെ ആണെന്ന് ജോസ് മറന്നു പോയി. പാലായില്‍ ജനങ്ങള്‍ അത് മനസ്സിലാക്കിക്കൊടുക്കും. പാലായിലെ റോഡ് വികസനത്തിന് അനുവദിച്ച പണം തടഞ്ഞ് ഇപ്പോള്‍ വികസനം മുടക്കാന്‍ ജോസ് കെ മാണിയും വി.എന്‍ വാസവനും ചേര്‍ന്ന് ശ്രമിക്കുകയാണെന്നും കാപ്പന്‍ പറഞ്ഞു.
യുഡിഎഫ് നേതാക്കാളയ ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് തുടങ്ങിയവരും കാപ്പനെ സ്വീകരിച്ചു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *