0 Comments

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം. ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് വ്യോമ താവളത്തിന് നേരെയും ഹൂതികൾ ആക്രമണം നടത്തി. യമൻ യുദ്ധത്തിൽ നിന്നും യു.എസ് പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം കൂടിയത്.

ആദ്യ ആക്രമണത്തിൽ അബഹയിൽ വിമാനത്തിന് തീ പിടിച്ചിരുന്നു. പിന്നാലെ ആക്രമണം വർധിച്ചു. ഇന്നും അബഹ വിമാനത്താവളം ലക്ഷ്യം വെച്ചെത്തിയ ഡ്രോണുകൾ സഖ്യസേന പ്രതിരോധിച്ചു. ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് വ്യോമ താവളത്തിന് നേരെയും ആക്രമണം നടത്തിയെന്ന് ഹൂതികൾ അവകാശപ്പെട്ടു. സൗദിക്ക് നേരെയുള്ള ആക്രമണത്തെ ഐക്യരാഷ്ട്രസഭയും ബ്രിട്ടണും ഫ്രാൻസും ജർമനിയും അപലപിച്ചു.

ഇതിനിടെ സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ഹൂതികളുടെ ആക്രമണത്തിനെതിരെ ഐക്യരാഷ്ടസഭ രംഗത്തെത്തി.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!