0 Comments

ചെന്നൈ: മലയാളത്തിന്റെ പ്രിയ നായിക ശാലിനി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നു. 22 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളികളുടെ പ്രിയ താരം ക്യാമറയ്ക്ക് മുന്നിലെത്താൻ പോവുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊന്നിയിൻ ശെൽവത്തിലൂടെയാകും ക്യാമറയ്ക്ക് മുമ്പിലെത്തുക എന്നാണ് റിപ്പോർട്ട്.

നേരത്തെ രണ്ടായിരത്തിൽ സൂപ്പർ താരം അജിത്തുമായുള്ള വിവാഹശേഷമാണ് ശാലിനി അഭിനയം വിട്ടത്.
അതെ സമയം കൽകി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് മണിരത്‌നത്തിന്റെ പുതിയ ചിത്രം. ഒരുപിടി മികച്ച താരങ്ങളും സിനിമയിൽ വേഷമിടും. എആർ റഹ്‌മാനാണ് സംഗീതം.ബാലനടിയായാണ് ശാലിനി അഭിനയ രംഗത്തെത്തുന്നത്. തുടർന്ന് അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചു.

 

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!