0 Comments

കണ്ണൂര്‍: പാപ്പിനിശേരി മേൽ പാലം നിർമാണത്തിൽ വന്‍ ക്രമക്കേടെന്ന് വിജിലൻസ്. വിള്ളൽ ഗുരുതരമാണെന്നും വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. വാഹനങ്ങള്‍ കടന്നു പോകുമ്പോഴുളള പ്രകമ്പനം കൂടുതലാണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്സ് ഡയറക്ടർക്ക് കണ്ണൂര്‍ വിജിലൻസ് ഡി.വൈ.എസ്.പി റിപ്പോർട്ട് നൽകിയിട്ടുണ്ട്.

നേരത്തെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ വിളളല്‍ രൂപപ്പെട്ടന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് പാപ്പിനിശേരി മേല്‍പാലത്തില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. വിജിലന്‍സിന്‍റെയും പൊതു മരാമത്ത് വകുപ്പിന്‍റെയും എഞ്ചിനീയര്‍മാര്‍മാരാണ് പരിശോധന നടത്തിയത്. തുടർന്നാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എക്സ് കമ്പനിയാണ് പാപ്പിനിശ്ശേരി മേൽപാലവും നിർമിച്ചത്. സംഭവത്തിൽ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കെ.എസ്.ഡി.പിയോട് വിജിലന്സ് ആവശ്യപ്പെട്ടിട്ടുണ്ട്.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!