0 Comments

മുൻ എംപി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ അസി. പ്രൊഫസര്‍ ആയി കാലടി സര്‍വ്വകലാശാലയിൽ നിയമിച്ചതിൽ വൈസ് ചാൻസിലർ ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്ത്. 60 ശതമാനം കട്ട് ഓഫ് മാർക്കിന്‍റ അടിസ്ഥാനത്തിലാണ് ചുരുക്ക പട്ടിക തയ്യാറാക്കിയതെന്ന് ഇതിൽ പറയുന്നു. യുജിസി മാർഗനിർദേശങ്ങള്‍ പാലിച്ചെന്നും നിയമനത്തിനെതിരെ ഉണ്ടായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും റിപ്പോർട്ടിലുണ്ട്.

നേരത്തെ ഇന്‍റർവ്യൂ ബോർഡിലംഗങ്ങളായ മൂന്ന് വിഷയവിദഗ്ധർ വിയോജിപ്പറിയിച്ച് വിസിക്ക് കത്തയച്ചതോടെയാണ് കാലടി സർവകലാശാലയിലെ നിനിതയുടെ നിയമനം വിവാദമാകുന്നത്. ഡോ. കെ. എം ഭരതന്‍, ഡോ. ടി. പവിത്രന്‍, ഡോ. ഉമർ തറമേല്‍ എന്നിവരാണ് കത്തയച്ചത്. ഇതില്‍ ഡോ. ടി. പവിത്രൻ വിയോജിപ്പില്‍ നിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് പിന്നീട് വൈസ് ചാന്‍സലർക്ക് കത്തയച്ചു. രാഷ്ട്രീയ വിവാദത്തിലേക്ക് നിയമനം മാറിയതിനാല്‍ പിന്മാറുന്നുവെന്നാണ് പവിത്രൻ പറഞ്ഞത്. അതിനിടെ സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നല്‍കി.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!