0 Comments

ന്യൂനപക്ഷങ്ങളെ സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നിലപാട് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. 33 വര്‍ഷം സി.പി.എം ഭരിച്ച പശ്ചിമ ബംഗാളില്‍ പട്ടിക ജാതിക്കാരെക്കാള്‍ പിന്നിലാണ് മുസ്ലിങ്ങൾ. ഇത് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള കാര്യമാണെന്നോർക്കണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത മുഖ്യമന്ത്രി, നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥയാണുള്ളത്. സമരം ചെയ്ത പണ്ഡിതന്മാര്‍ക്കെതിരെ പോലും കേസ്സെടുത്തുവെന്ന് മജീദ് പറഞ്ഞു.

നേരത്തെ, സ്വയംസംഘടിച്ച് വര്‍ഗീയ ശക്തികളെ നേരിട്ട് നടപ്പാക്കാവുന്ന ഒന്നല്ല ന്യൂനപക്ഷ സംരക്ഷണം എന്നും അത് ഇടതുപക്ഷ ജനാധിപത്യ ശക്തികളോടൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് നടപ്പാക്കേണ്ട കാര്യമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *