0 Comments

കോട്ടയം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കുകയാണെന്നും കറുപ്പിനോട് എന്താണ് മുഖ്യമന്ത്രിക്ക് ഇത്ര ദേഷ്യമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇക്കാര്യത്തിൽ ഒരുപോലെയാണെന്നും ചെന്നിത്തല പറഞ്ഞു.
പിൻവാതിൽ നിയമനം ഉറപ്പിക്കാനാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം. തൊഴിൽ കാത്തിരിക്കുന്ന യുവാക്കളെ ഗവണ്മെന്റ് വെല്ലുവിളിക്കുകയാണ് . സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നവരോട് മുഖ്യമന്ത്രി ചർച്ച നടത്തണം.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നും ചെന്നിത്തല പറഞ്ഞു . പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്‍തവർക്കെതിരെയും ശബരിമല യുവതീ പ്രവേശനത്തിൽ സമരം ചെയ്‍തവർക്കെതിരെയും എടുത്ത കേസുകൾ സർക്കാർ പിൻവലിക്കണം. പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നുവെന്നും ബി.പി.സി.എൽ സ്വകാര്യവൽക്കരിക്കുന്ന നടപടിക്കെതിരെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!