0 Comments

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്ക് 249 റണ്‍സ് ലീഡ്. ഇംഗ്ലണ്ടിനെ 134 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയ ഇന്ത്യ രണ്ടാം ദിനം പൂര്‍ത്തിയാക്കുമ്പോള്‍ 54ന് ഒന്ന് എന്ന നിലയിലാണ്. 25 റൺസുമായി രോഹിത് ശര്‍മയും ഏഴ് റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസിൽ. 14 റണ്‍സെടുത്ത ശുഭ്മാന്‍ ഗിൽ ആണ് ഔട്ടായത് . ജാക്ക് ലീച്ചിനാണ്‌ വിക്കറ്റ്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 134 റൺസിനാണ് പുറത്തായത് . അശ്വിൻ അഞ്ചു വിക്കറ്റ് വീഴ്ത്തി.

സ്‌കോർബോർഡ് തുറക്കും മുമ്പ് ആദ്യ വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന് പിന്നീട് കളിയിൽ ആധിപത്യം നേടാനായില്ല . കഴിഞ്ഞ കളിയിൽ സെഞ്ച്വറി ഹീറോ ആയ ക്യാപ്റ്റൻ ജോ റൂട്ടിനും ഇത്തവണ തിളങ്ങാനായില്ല. ആറു റൺസ് ആണ് എടുത്തത്.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!