0 Comments

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിൽ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കാൻ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആദ്യഘട്ടത്തിൽ പ്രധാനപ്പെട്ടതും കൂടുതല്‍ സ്ത്രീ ജീവനക്കാരുള്ളതുമായ വകുപ്പുകളുടെ കാര്യാലയങ്ങളിലാണ് സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററുകളും സ്ഥാപിക്കാന്‍ പറഞ്ഞത്. അതാത് വകുപ്പുകളുടെ ജെന്‍ഡര്‍ ബജറ്റില്‍ നിന്നും തുക വിനിയോഗിച്ചായിരിക്കും ഇവ സ്ഥാപിക്കുക. അംഗീകൃത ഏജന്‍സി വഴിയോ ഇ.ഒ.ഐ ക്ഷണിച്ചോ ഇവ ഓഫീസുകളില്‍ വയ്ക്കും.

സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ സ്ഥലങ്ങളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!