0 Comments

ഒമാനിൽ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വദേശി വൽക്കരണം. ഇവിടങ്ങളിലെ വിവിധ തസ്തികകളാണ് അവിടുത്തുകാർക്കു മാത്രമായി നീക്കി വച്ചത്. തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. അഡ്മിനിസ്ട്രേഷൻ ആൻറ് രജിസ്ട്രേഷൻ ഡീൻഷിപ്പ്, സ്റ്റുഡൻറ് അഫെയേഴ്സ്, സ്റ്റുഡൻറ് സർവീസസ് തുടങ്ങിയ ഡിപ്പാർട്ട്മെന്‍റുകളിലെയും വിഭാഗങ്ങളിലെയും അഡ്മിനിസ്ട്രേറ്റീവ്, ഫൈനാൻഷ്യൽ തസ്തികകളാണ് ഒമാൻകാർക്കായി മാറ്റിവച്ചത്. ഇതുകൂടാതെ സ്റ്റുഡന്‍റ് കൗൺസലിങ്, സോഷ്യൽ കൗൺസലിങ്, കരിയർ ഗൈഡൻസ് തുടങ്ങിയ വിഭാഗങ്ങളിലെ എല്ലാ തസ്തികകളിലും സ്വദേശികളെയേ നിയമിക്കാൻ കഴിയൂ.

ഒമാൻകാർക്ക് ഈ വർഷം 32000 തൊഴിലവസരങ്ങളും തൊഴിൽ പരിശീലനത്തിനുള്ള പതിനായിരം അവസരങ്ങളും സൃഷ്ടിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. പുതിയ തൊഴിലവസരങ്ങളിൽ പലതും നിലവിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കിയുള്ളതാണ്.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *