0 Comments

പ്രധാനമന്ത്രി മോഡിയുടെ തമിഴ്‌നാട് സന്ദർശനത്തിനിടെ ഗോ ബാക്ക് മോഡി ഹാഷ് ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ തമിഴ്നാട് ബിജെപി നിയമകാര്യ വിഭാഗം പൊലീസില്‍ പരാതി നല്‍കി. ഓവിയക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും വിദേശ രാജ്യങ്ങളുമായി നടിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം എന്നുമാണ് പരാതിയിലുള്ളത്. ഹാഷ് ടാഗ് സംസ്ഥാനത്തെ ക്രമസമാധാന നിലയെ തകർക്കുന്ന തരത്തിലുള്ളതും അക്രമം പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് പരാതിയിൽ പറയുന്നു.

കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് മോഡി തമിഴ്‌നാട്ടിൽ എത്തിയത്. തുടർന്ന് കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഗോ ബാക്ക് വിളി ഉയര്‍ന്നത്. എത്ര തവണ ചെന്നൈയില്‍ വന്നാലും ചെന്നൈ നിങ്ങളെ സ്വീകരിക്കാന്‍ പോകുന്നില്ലെന്ന് ഒരാൾ ട്വീറ്റ് ചെയ്തു. ബീഫ് നിരോധനവുമായി ബന്ധപ്പെട്ടും കര്‍ഷകരെ പിന്തുണച്ചും നോട്ട് നിരോധനത്തിനെതിരെയുമെല്ലാം രൂക്ഷവിമര്‍ശനം ഉയർന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!