0 Comments

മാണി സി കാപ്പനെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കി. കേന്ദ്ര നേതൃത്വം ആണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനാണ് പുറത്താക്കിയത്.

അതേസമയം യു.ഡി.എഫ്. പ്രവേശനത്തിനുശേഷം പാലായിൽ ചേർന്ന മാണി സി. കാപ്പൻ വിഭാഗം പുതിയ പാർട്ടി രൂപീകരിക്കുന്നതിനുള്ള നടപടിക്ക് തുടക്കംകുറിച്ചു. 28-നകം എല്ലാ ജില്ലാകമ്മിറ്റികളും പുനഃസംഘടിപ്പിക്കും. പുതിയ പാർട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്‌ട്രേഷൻ എന്നിവയെക്കുറിച്ചു തീരുമാനിക്കാൻ മാണി സി. കാപ്പൻ ചെയർമാനും ബാബു കാർത്തികേയൻ കൺവീനറുമായി സമിതിയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ദിവസം ആണ് മാണി സി കാപ്പന്‍ ഉള്‍പ്പെടെ എട്ട് നേതാക്കള്‍ എന്‍.സി.പിയില്‍ നിന്ന് രാജി വച്ചത് . പുതിയ പാർട്ടി രൂപീകരിക്കുമെന്നു പറഞ്ഞ മാണി സി.കാപ്പൻ യുഡിഎഫിന്‍റെ ഘടകകക്ഷിയാകുമെന്നും പ്രഖ്യാപിച്ചിരുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *