0 Comments

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിനെ പിന്തുണച്ച സാംസ്കാരിക, മത, രാഷ്ട്രീയ നേതാക്കൾക്ക് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപെട്ട്‌ പോലീസ് സമൻസ് അയച്ചു. ഡോ ജെ ദേവിക, നാസർ ഫൈസി കൂടത്തായി, ടി ടി ശ്രീകുമാർ, കെ കെ ബാബുരാജ്, എന്‍ പി ചെക്കുട്ടി, ഹമീദ് വാണിയമ്പലം എന്നിങ്ങനെ 46 പേര്‍ക്കാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സമൻസ് അയച്ചത്. 2019 ഡിസംബറിലായിരുന്നു ഹർത്താൽ. അന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോഴാണ് തുടര്‍ നടപടി.

അതേസമയം കേരളത്തില്‍ ഭരണ പക്ഷവും പ്രതിപക്ഷവും സിഎഎ നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഇത് പറയുമ്പോഴും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടി തുടരുകയാണ്. ശബരിമല – പൗരത്വ സമരങ്ങൾക്ക് എതിരായ കേസുകൾ പിൻവലിക്കുന്ന കാര്യം എൽഡിഎഫിന്‍റെ മുന്നിൽ വന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഇന്നലെ പറഞ്ഞിരുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *