0 Comments

കോഴിക്കോട്: കൊടിയത്തൂർ ചെറുവാടി പഴം പറമ്പിലുണ്ടായ ദാരുണ സംഭവത്തിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ സ്വദേശിനി മുഹ്സിലയാണ് കൊല്ലപ്പെട്ടത്. 20 വയസ്സാണ്. ഭർത്താവ് ഷഹീറിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷഹീറിന്റെ സംശയ രോഗമാണ് കൊലപാതകത്തിലെത്തിച്ചതെന്ന് കരുതുന്നു. പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. ഷഹീര്‍ സംശയരോഗിയാണെന്ന് പൊലീസ് പറഞ്ഞു. ആറ് മാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്.

മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞശേഷം നടുക്കത്തിലാണ് നാട്.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *