0 Comments

സംസ്ഥാനത്തെ പിൻവാതിൽ നിയമനങ്ങൾ സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെയെന്നു സൂചന. സ്കോൾ കേരളയിൽ 54 പേരെ സ്ഥിരപ്പെടുത്തിയതിൽ എസ്.ടി വിഭാഗത്തിൽ നിന്ന് ആരുമില്ലെന്നാണ് ലഭിക്കുന്ന വിവരം. പട്ടിക ജാതി വിഭാഗത്തില്‍ രണ്ട് പേരെയാണ് നിയമിച്ചത്. അഞ്ച് പേർക്കാണ് നിയമനം ലഭിക്കേണ്ടിയിരുന്നത്. സർക്കാർ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന് നിയമം ഉള്ളപ്പോഴാണ് സ്കോൾ കേരളയിൽ ഇത് ഒഴിവായത്.

നേരത്തെ സ്കോള്‍ കേരള നിയമനം വിവാദമായപ്പോള്‍ 10 വർഷം തുടർച്ചയായി ജോലി ചെയ്തവരെ മാത്രമാണ് നിയമിക്കുന്നത് എന്നായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം നല്‍കിയ വിശദീകരണം. എന്നാൽ  ഒരാൾക്ക് പോലും സ്കോൾ കേരളയിൽ തുടർച്ചയായി 10 വർഷം സർവ്വീസില്ലെന്നാണ് ലഭിക്കുന്ന വിവരം.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *