0 Comments

വ്യവസായി ബി.ആർ ഷെട്ടിയുടെ മുഴുവൻ സ്വത്തുക്കളും മരവിപ്പിക്കാൻ കോടതി നിർദേശം. യു.കെ കോടതിയുടേതാണ് ഉത്തരവ്. അബൂദബി കൊമേഴ്സ്യൽ ബാങ്കാണ് ഷെട്ടിക്കെതിരെ പരാതി നൽകിയത്. തുടർന്ന് മലയാളിയും എൻ.എം.സി ഹെൽത്ത്കെയർ മുൻ സി.ഇ.ഒയുമായ പ്രശാന്ത് മങ്ങാട്ട് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സ്വത്തുകളും മരവിപ്പിക്കാൻ കോടതി നിർദേശിച്ചു.പ്രശാന്തിന്‍റെ പാലക്കാടുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെ ഉൾപ്പെടെ ലണ്ടൻ കോടതി വിധി ബാധിക്കുമെന്നാണ് കരുതുന്നത്.

നേരത്തെ ബി.ആർ ഷെട്ടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നേരത്തെ ദുബൈ, ഇന്ത്യൻ കോടതികൾ സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇതിൽ പ്രശാന്ത് മങ്ങാട്ട് ഉൾപ്പെട്ടിരുന്നില്ല. എൻ.എം.സിയുമായി ഏറ്റവുമധികം ഇടപാടുള്ള ബാങ്കാണ് പരാതി നൽകിയിരിക്കുന്ന എ.ഡി.സി.ബി. ക്രമക്കേടിന് പിന്നിൽ ഷെട്ടിയാണെന്ന് പരാതിയിൽ പറയുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *