0 Comments

കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ വർധിച്ചു. ഈ സാഹചര്യത്തിൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ നടത്തരുതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ മുസ്തഫ അൽ റിദ ആണ് സർക്കാർ ആശുപത്രികൾക്ക് നിർദേശം നൽകിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറെ ദിവസങ്ങളായി വലിയ വർദ്ധന ആണ് രേഖപ്പെടുത്തുന്നത് . ഈ സാഹചര്യത്തിൽ കോവിഡ് വാർഡുകൾ വിപുലീകരിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട് .

കോവിഡ് രോഗികൾ കൂടുന്നതിനാൽ പ്രതിരോധ നടപടികളും കർശനമാക്കിയിട്ടുണ്ട്. രാജ്യത്ത് ഭാഗിക കർഫ്യൂ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വ്യാഴാഴ്‌ച ചേരുന്ന മന്ത്രിസഭ യോഗം ചർച്ച ചെയ്‌തേക്കും.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *