0 Comments

പട്‌ന: സിപിഐ യുവനേതാവ് കനയ്യ കുമാർ ജെഡിയുവിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങൾ ശക്തം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണിത്. ചൗധരിയുടെ പട്‌നയിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇതോടെ കനയ്യ എൻഡിഎയിലേക്കെത്തുമെന്നാണ് കരുതുന്നത്. നേരത്തെ ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷനായിരുന്നു കനയ്യ. സിപിഐയുടെ തീപ്പൊരി നേതാവായാണ് അറിയപ്പെട്ടത്. നിലവിൽ സി.പി.ഐ. കേന്ദ്രനിർവാഹക കൗൺസിൽ അംഗവുമാണ്.

എന്നാൽ സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണ് കനയ്യ. യുവനേതാവിനെതിരെ ശാസനാ പ്രമേയവും കേന്ദ്ര നേതൃത്വം കൊണ്ടുവന്നു.  നേരത്തെ കനയ്യയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റും നിഷേധിച്ചിരുന്നു.

Author

Itcanoop@gmail.com

Leave a Reply

Your email address will not be published. Required fields are marked *